Koodaranji: വഴിക്കടവിൽ സ്ഥാപിക്കുന്ന അറവ് മാലിന്യ സംസ്കരണ പ്ലാൻ്റിനെതിരെ ആർ ജെ ഡി വഴിക്കടവ് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ പന്തം കൊളുത്തി സമര സായാഹ്നം നടത്തി.
സമരപരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി വി. കുഞ്ഞാലി ഉദ്ഘാടനം ചെയ്യ്തു.
സന്തേഷ് കിഴക്കേക്കരയുടെ അധ്യക്ഷതയിൽ നടന്ന സമരത്തിൽ ദേശിയ സമിതി അംഗം പി.എം. തോമസ് , ജില്ലാ സെക്രട്ടറി വിത്സൻ പുല്ലുവേലിൽ, ജോൺസൺ കുളത്തിങ്കൽ. ജിമ്മി ജോസ് പൈമ്പിള്ളിൽ, പി. അബ്ദുറഹിമാൻ ,എം.ടി സൈമൺ , പി.എം ഫോൻസിസ് , പി.എം കുര്യാച്ചൻ എന്നിവർ പ്രസംഗിച്ചു.