Puduppadi celebrated its fiftieth anniversary image

Puduppadi, അൻപതാം വാർഷികം ആഘോഷിച്ചു

HOP UAE VISA FROM 7300 INR - BANNER

Puduppadi: ജി എഛ് എസ് എസ് ( ഹൈസ്കൂൾ വിഭാഗം) അൻപതാം വാർഷിക ആഘോഷവും, ഈ വർഷം സ്കൂളിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപകൻ ശ്യാം കുമാർ ഇ സീനിയർ അസിസ്റ്റന്റ് ശ്രീലത ടി വി അധ്യാപകനായ അബ്ദുൽ മജീദ് എം എന്നിവരുടെ യാത്രയയപ്പ് സമ്മേളനവും നടത്തി.

അൻപതാം വാർഷിക ആഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള ഉപഹാര സമർപ്പണവും ലിന്റോ ജോസഫ് MLA നിർവഹിച്ചു. കലാ കായിക അക്കാദമിക മേഖലകളിൽ മികവ് തെളിച്ച വിദ്യാർത്ഥികളെ ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത് ഉപഹാരം നൽകി ആദരിച്ചു.

പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നജുമുന്നിസ ഷെരീഫ് അധ്യക്ഷത വഹിച്ചു, പിടിഎ പ്രസിഡണ്ട് ഒതയോത്ത് അഷ്‌റഫ്‌ സ്വാഗതവും ജി എഛ് എസ് എസ് പ്രിൻസിപ്പൽ പ്രിയ പ്രോ ത്താസിസ് റിപ്പോർട്ട് അവതരണവും നടത്തി വിരമിക്കുന്ന അധ്യാപകരെ വികസന സമിതി വർക്കിംഗ് ചെയർമാൻ ബിജു വാചാലിൽ പരിചയപ്പെടുത്തി.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിജു ഐസക്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ പി സുനീർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഒ എം റംല അസീസ്, അമൽരാജ്, ഉഷാ വിനോദ്, ആയിഷ ബീവി സഹകരണ ബാങ്ക് പ്രസിഡണ്ട് കെ സി വേലായുധൻ, രാഷ്ട്രീയ സാമൂഹ്യ മേഖലകളെ പ്രതിനിധീകരിച്ച് എം ഇ ജലീൽ, ഷാഫി വളഞ്ഞ പാറ, കാദർ ഹാജി, പി കെ മുഹമ്മദലി, കെ കെ ഷൈജു, ജോർജ് മങ്ങാട്ടിൽ, സി എ മുഹമ്മദ്, യൂസഫ് കോരങ്ങൽ, കെ കെ ഹംസ, സിപി അബ്ദുൽ ഖാദർ മാസ്റ്റർ, ടി എം അബ്ദുറഹിമാൻ, ടി എം അബ്ദുൽസലാം,സബിത ബഷീർ, മമ്മി മണ്ണിൽ, ഷംനാദ് പുതുപ്പാടി, കെ ശശീന്ദ്രൻ, വി എസ് സുരേന്ദ്രൻ, ഷമ്മാ ഷെറിൻ സംസാരിച്ചു, ഷാജി കുമാർ എം പി നന്ദിയും പറഞ്ഞു.
അധ്യാപകരും വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും കലാ പരിപാടികൾ അവതരിപ്പിച്ചു.

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test