Koodaranji, പുഷ്പഗിരി ലിറ്റിൽ ഫ്‌ളവർ സ്കൂൾ വാർഷികാഘോഷം.

hop thamarassery poster
Koodaranji: പുഷ്പഗിരി ലിറ്റിൽ ഫ്‌ളവർ എൽ.പി ആൻഡ് യു.പി സ്കൂളിന്റെ വാർഷികാഘോഷം തിരുവമ്പാടി എം.എൽ.എ ശ്രീ.ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.
 സ്കൂൾ മാനേജർ റവ.ഫാ.ജോൺസൻ പാഴുകുന്നേൽ അധ്യക്ഷത വഹിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ആദർശ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.എസ് രവീന്ദ്രൻ, ലിറ്റിൽ ഫ്‌ളവർ ചർച്ച് അസിസ്റ്റന്റ് വികാരി ഫാ.റ്റിജോ മൂലയിൽ, പി.ടി.എ പ്രസിഡന്റുമാരായ ബേബി എം.എസ്, സാബു കരോട്ടേൽ, പൂർവ്വവിദ്യാർത്ഥി പ്രതിനിധി അമർനാഥ്‌ പി.എസ്, പ്രധാനധ്യാപകരായ കെ.യു ജെസി, ജിബിൻ പോൾ സ്കൂൾ ലീഡർമാരായ ഡിയോണ സിജു, അയാന ആന്റണി എന്നിവർ പ്രസംഗിച്ചു.
കുട്ടികളുടെ കലാപരിപാടികൾക്ക് ശേഷം പ്രാദേശിക കലാകാരന്മാരെ അണിനിരത്തി വോയ്സ് ഓഫ് പുഷ്പഗിരി അവതരിപ്പിച്ച കരോക്കേ ഗാനമേളയും അരങ്ങേറി.
weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test