Koyilandy: കഴുകുമ്പോൾ കൈയിൽ കുടുങ്ങിയ പുട്ടുകുറ്റി മുറിച്ചുമാറ്റാൻ അഗ്നിരക്ഷാസേനയുടെ സഹായം. ചെങ്ങോട്ടുകാവ് മാടാക്കര സ്വദേശി ജസ്ന(34)യുടെ കൈയിലാണ് പുട്ടുകുറ്റി കുടുങ്ങിയത്. വെള്ളിയാഴ്ച മൂന്നോടെയായിരുന്നു സംഭവം.
ബന്ധുക്കൾ യുവതിയെയുംകൊണ്ട് കൊയിലാണ്ടി അഗ്നിരക്ഷാനിലയത്തിൽ എത്തുകയായിരുന്നു.
സ്റ്റേഷൻ ഓഫീസർ പി.കെ. ശരത്തിന്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ കട്ടിങ് പ്ലെയർ ഉപയോഗിച്ച് പുട്ടുകുറ്റി സുരക്ഷിതമായി മുറിച്ചുമാറ്റി.