Koduvally: പാലക്കുറ്റിയിലെ സൂപ്പർ മാർക്കറ്റിൽ കവർച്ചനടത്തിയ സംഭവത്തിൽ മഹാരാഷ്ട്ര സ്വദേശികളായ രണ്ടുപേരെ Thamarassery കോടതി റിമാൻഡ് ചെയ്തു.
മഹാരാഷ്ട്രയിലെ താനെ സ്വദേശികളായ സന്തോഷ് മധുക്കർ(27), ദീപക് ദിലീപ് ജാദവ് (21) എന്നിവരെയാണ് കൊടുവള്ളി പോലീസ് അറസ്റ്റ് രേഖപ്പെടുത്തി Thamarassery ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്.
മേയ് 23 -നാണ് പാലക്കുറ്റിയിലെ സ്മാർട്ട് പോയന്റ് സൂപ്പർ മാർക്കറ്റിൽ കവർച്ച നടന്നത്. പൂട്ട് തകർത്ത് അകത്ത് കടന്ന് 8500 രൂപയോളം വിലവരുന്ന കോസ്മെറ്റിക് സാധനങ്ങളാണ് കവർന്നത്.