Balussery: ടൗണിലെ ജ്വല്ലറിയില്‍ കവർച്ചാ ശ്രമം. ഇന്നലെ പുലര്‍ച്ചെയാണ് പൂട്ടുപൊളിച്ച് കവർച്ച ശ്രമം നടത്തിയത്.
മെയിന്‍ റോഡിലെ
ഫാഷന്‍ ജ്വല്ലറിയിലാണ് കവർച്ചാ ശ്രമം നടന്നത്.
ഷട്ടറിന്റെ പൂട്ടുകളില്‍ ഒന്ന് തകര്‍ത്തെങ്കിലും രണ്ടാമത്തെ പൂട്ട് തകര്‍ക്കാന്‍ കഴിഞ്ഞില്ല.
മോഷ്ടാവിന്റെ മുഖം മറച്ച ദൃശ്യം സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
പുലര്‍ച്ചെ 1.20ന് തുടങ്ങിയ മോഷണ ശ്രമം അര മണിക്കൂറോളം നീണ്ടു. വാഹനങ്ങള്‍ വരുമ്പോള്‍ ഇയാള്‍ ഓടി മാറുകയായിരുന്നു. കമ്പിപ്പാര, ജാക്കി ലിവര്‍ എന്നിവ ഇവിടെ നിന്നു കണ്ട ത്തി. ജ്വല്ലറി ഉടമ കെ.സി.ചിദിഷി ന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു.
മുന്‍പ് ടൗണില്‍ ഒട്ടേറെ മോഷണങ്ങളും മോഷണ ശ്രമങ്ങളും ഉണ്ടായെങ്കിലും ഇതുവരെ ഒരു തുമ്പും കണ്ട ത്താനായിട്ടില്ല.
പൊലീസ് അന്വേഷണം കാര്യക്ഷമമാക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.