Kozhikode: കേരളത്തില്‍ സി പി എമ്മും (CPM) ഡി വൈ എഫ് ഐയും മുസ്‌ലീം പെണ്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്ര വിവാഹം നടത്തുന്നുവെന്ന ഗുരുതര ആരോപണവുമായി സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി.
ഹിന്ദു – മുസ്‌ലീമിനെ വിവാഹം കഴിച്ചാല്‍ മതേതരത്വമായെന്നാണ് ചിലര്‍ കരുതുന്നത്. ഇതിനെതിരെ മഹല്ല് കമ്മിറ്റികള്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ കോഴിക്കോട് കൊയിലാണ്ടിയില്‍ സംഘടിപ്പിച്ച ജില്ലാ സാരഥി സംഗമത്തിലാണ് പരാമര്‍ശം ഉണ്ടായത്. പരിപാടിയില്‍ മഹല്ല് കമ്മിറ്റി ഭാരവാഹികളാണ് പങ്കെടുത്തത്. ഇവരെ അഭി സംബോധന ചെയ്യുമ്പോഴാണ് നാസര്‍ ഫൈസിയുടെ പരാമര്‍ശം. പാര്‍ട്ടി ഓഫീസുകളിലും പത്ര ഓഫീസുകളിലും പാര്‍ട്ടി നേതാക്കന്‍മാരുടെ പിന്‍ബലത്തില്‍ എസ് എഫ് ഐയും ഡി വൈ എഫ് ഐയും മുസ്‌ലീം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അമുസ്‌ലീംകള്‍ക്ക് കല്യാണം കഴിച്ചു കൊടുക്കുന്നുവെന്ന് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.