Koodaranji, സസ്നേഹം സാന്ത്വന സമാഗമം സംഘടിപ്പിച്ചു.

hop thamarassery poster
Koodaranji: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി യുടെ ഭാഗമായി കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രം നടപ്പിലാക്കുന്ന പാലിയേറ്റീവ് പരിചരണ പദ്ധതി 2023-24. സസ്നേഹം സാന്ത്വന സമാഗമം സംഘടിപ്പിച്ചു.
 കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ പരിപാടി  ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ രവീന്ദ്രൻ. വി. എസ്‌ ന്റെ അധ്യക്ഷതയിൽ  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉത്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ കൂടരഞ്ഞി പള്ളി വികാരി റവ. ഫാ. റോയി തേക്കുംകട്ടിൽ മുഖ്യാഥിതിയായി, വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ സ്ഥിരം സമിതി അധ്യക്ഷയായ റോസ്‌ലി ജോസ്, മെമ്പർമാരായ ബോബി ഷിബു,  ജെറീന റോയി, സീന ബിജു. ബിന്ദു ജയൻ, ബാബു മൂട്ടോളി, ജോണി വാളിപ്ലാക്കൽ, മോളി തോമസ്, മെഡിക്കൽ ഓഫീസർ നസ്റുൽ ഇസ്ലാം തുടങ്ങിയവർ സന്നിഹിതരായിരുന്നു. പഞ്ചായത്തിലെ ഗൃഹ കേന്ദ്രീകൃത സാന്ത്വന പരിചരണം നൽകിവരുന്ന 80 ഓളം കുടുംബങ്ങൾ പരിപാടിയിൽ പങ്കെടുത്തു. വേദിയിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പഞ്ചായത്തിലെ വിവിധ സംഘടനകളും പാലിയേറ്റീവ് പ്രവർത്തകരും, സ്കൂൾ വിദ്യാർത്ഥികളും,സാമൂഹിക സാംസ്‌കാരിക പ്രവർത്തകരും സാന്ത്വന പരിചരണം ആവശ്യമുള്ള സഹോദരങ്ങളും അവരുടെ കുടുംബങ്ങളുമായി സല്ലപിക്കുകയും, വിവിധ കലാപരിപാടികളിലൂടെ അവരെ ആനന്ദിപ്പിക്കുകയും അശ്വസിപ്പിക്കുകയും ചെയ്തു. ഗാനസദസ്സ്, മാജിക്‌ ഷോ, നാടകം, നൃത്ത നൃത്യങ്ങൾ,എന്നിവ അവതരിപ്പിച്ചു. പഞ്ചായത്തിലെ സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മ ഏറെ ശ്രദ്ധ പിടിച്ചു പറ്റി.കഴിഞ്ഞ പത്ത് വർഷത്തിലേറെയായി പഞ്ചായത്തിൽ സാന്ത്വന പരിചരണം നടത്തിവരുന്ന പാലിയേറ്റീവ് നഴ്സ്  ദീപ ജോഷിയെ വേദിയിൽ ആദരിച്ചു. പാലിയേറ്റീവ് വളണ്ടിയർ പരിശീലനം പൂർത്തീകരിച്ച സന്നദ്ധപ്രവർത്തകർക്ക് ഉള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ കുടുംബങ്ങൾക്കും ഉപഹാരങ്ങൾ നൽകി. പരിപാടിയുമായി സഹകരിച്ച മുഴുവൻ സംഘടനകളെയും, വ്യക്തികളെയും പഞ്ചായത്തിന്റെ പേരിൽ ബഹു പ്രസിഡന്റ് പൊന്നാട അണിയിച്ചു ആദരിച്ചു.  ആശ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ ആത്മാർത്ഥമായ സഹകരണം പ്രത്യേകം ശ്രദ്ധ പിടിച്ചു പറ്റി. രാവിലെ 9 മണിക്ക് തുടങ്ങിയ പരിപാടി വൈകുന്നേരം 4 മണി വരെ ആഘോഷമാക്കി മാറ്റി. ഹെൽത്ത്‌ ഇൻസ്‌പെക്ടർ രാജീവൻ. സി. യുടെ നന്ദി പ്രകാശനത്തോടെ പരിപാടി അവസാനിപ്പിച്ചു.
weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test