fbpx
Smeared on clothes gold smuggling- Unnikulam native arrested in Karipur image

വസ്ത്രത്തിൽ തേച്ചുപിടിപ്പിച്ചു സ്വര്‍ണ കടത്ത്-കരിപ്പൂരില്‍ Kozhikode ഉണ്ണികുളം സ്വദേശി പിടിയില്‍

hop holiday 1st banner

Malappuram: ദുബായില്‍നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ പോലീസ് പിടികൂടി. Kozhikode ഉണ്ണികുളം സ്വദേശി ജംഷാദി(34)നെയാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് സംഘം പിടികൂടിയത്. ഇയാളില്‍നിന്ന് 27 ലക്ഷം രൂപ വിലമതിക്കുന്ന 466 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു. ഉള്‍വസ്ത്രത്തില്‍ തേച്ചുപിടിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്തിയതെന്ന് പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച വൈകിട്ട് ആറുമണിക്ക് ദുബായില്‍നിന്നുള്ള Space Jet വിമാനത്തിലാണ് ജംഷാദ് കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് രാത്രി 8.20-ഓടെ വിമാനത്താവളത്തിന് പുറത്തെത്തിയ ഇയാളെ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രാഥമിക ചോദ്യംചെയ്യലില്‍ സ്വര്‍ണമില്ലെന്നായിരുന്നു പ്രതിയുടെ മറുപടി. വസ്ത്രവും ശരീരവും പരിശോധിച്ചതോടെ ഉള്‍വസ്ത്രത്തിന്റെ ഭാരക്കൂടുതല്‍ ശ്രദ്ധയില്‍പ്പെട്ടു. ഉള്‍വസ്ത്രം തൂക്കിനോക്കിയപ്പോള്‍ 500 ഗ്രാമോളം തൂക്കമുണ്ടായിരുന്നു. തുടര്‍ന്ന് വസ്ത്രം കീറി പരിശോധിച്ചതോടെയാണ് സ്വര്‍ണം തേച്ചുപിടിപ്പിച്ചതായി കണ്ടെത്തിയത്.

സ്വര്‍ണം നേര്‍ത്ത പൊടിയാക്കിയശേഷം ലായനി രൂപത്തിലാക്കിയാണ് ഉള്‍വസ്ത്രത്തില്‍ അതിവിദഗ്ധമായി തേച്ചുപിടിപ്പിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ സമര്‍പ്പിക്കും. കേസില്‍ തുടരന്വേഷണത്തിനായി കസ്റ്റംസിന് റിപ്പോര്‍ട്ട് കൈമാറുമെന്നും പോലീസ് അറിയിച്ചു

 
weddingvia 1st banner