Mukkam: Kozhikode ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നീലേശ്വരം സബ് സെന്ററിന്റെ നേതൃത്വത്തിൽ പഠന വൈകല്യം നേരിടുന്ന കുട്ടികൾക്കുള്ള സ്ക്രീനിങ് ക്യാമ്പും പഠന ക്ലാസും സംഘടിപ്പിച്ചു.
നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചു നടത്തിയ ക്യാമ്പ് Mukkam നഗര സഭ ചെയർമാൻ പി. ടി. ബാബു ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലറും പി ടി എ പ്രസിഡണ്ടുമായ എം കെ യാസർ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സത്യനാരായണൻ മാസ്റ്റർ മുഖ്യാതിഥിയായി. ഡോ. കേശിനി (വെണ്ണക്കോട് ഡിസ്‌പെൻസറി ), ഡോ. ശ്രീകാന്തും ( നീലേശ്വരം ഡിസ്‌പെൻസറി ), എസ് എം സി ചെയർമാൻ കെ.ലത്തീഫ് എ എം നജീബുദീൻ, ഷീജ എം എൽ എന്നിവർ സംസാരിച്ചു.
രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സിന് ഡോ. നീത അനീഷ് നേതൃത്വം നൽകി. സ്പന്ദനം ടീം അംഗങ്ങൾ നിഖില ടീച്ചർ, ജിസ്ന ഫാർമസിസ്റ്റ്, അക്ഷയ് എന്നിവർ പങ്കാളികളായി. പ്രിൻസിപ്പൽ ഹസീല എംകെ സ്വാഗതവും ഹെഡ്മിസ്ട്രസ് കെ വി ഉഷ നന്ദിയും പറഞ്ഞു.