driver died image

തെരുവുനായകള്‍ കുറുകെ ചാടി അപകടം:ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു (Vadakara)

hop thamarassery poster
Vadakara: തെരുവുനായകള്‍ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ചോമ്പാല ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം ആവിക്കര റോഡിലെ പുതിയ പറമ്പത്ത് അനില്‍ ബാബു എന്ന ചൈത്രം ബാബു ആണ് മരിച്ചത്. നാല്‍പ്പത്തി ഏഴ് വയസ്സായിരുന്നു. ഇന്നലെ വൈകിട്ട് കണ്ണൂക്കര- ഒഞ്ചിയം റോഡില്‍ വെച്ചാണ് സംഭവം.

ഒരു കൂട്ടം തെരുവു നായകള്‍ റോഡിന് കുറുകെ ചാടിയപ്പോള്‍ ഓട്ടോയിലിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിയുകയായിരുന്നു. Vadakara സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സി.ഐ.ടി.യു. ഹാര്‍ബര്‍ സെക്ഷന്‍ സെക്രട്ടറിയും, പ്രദേശത്തെ സജീവ സാമൂഹിക പ്രവര്‍ത്തകനുമാണ് . മൃതദേഹം വടകര ഗവഃ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഭാര്യ: നിഷ മകന്‍: അനുനന്ദ് സഹോദരങ്ങള്‍: രാജീവന്‍ , സജിനി , ഗീത ,അനിത , ബേബി ,സജീവന്‍. പരേതരായ കരുണന്റെയും ആലീസിന്റെയും മകനാണ്. സംസ്‌കാരം വെളളിയാഴ്ച ഉച്ചക്ക് വീട്ടുവളപ്പില്‍.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test