Thiruvambady: സ്കൂൾ വിട്ടു നടന്നു പോകുന്ന വിദ്യാർത്ഥികൾക്ക് കളഞ്ഞു കിട്ടിയ എ ടി എം കാർഡുകൾ പഞ്ചായത്ത് ഓഫീസിൽ ഏൽപ്പിച്ച് വിദ്യാർത്ഥികൾ മാതൃകയായി.
Thiruvambady സേക്രഡ് ഹാർട്ട് യുപി സ്കൂളിലെ ഏഴാം ക്ലാസിൽ പഠിക്കുന്ന മുഹമ്മദ് യാസീൻ, ആറാം ക്ലാസിൽ പഠിക്കുന്ന എഡ്വിൻ, ആറാം ക്ലാസിൽ പഠിക്കുന്ന ഷാമിൽ ഷാൻ എന്നിവരാണ് എ ടി എം കാർഡുകൾ Thiruvambady ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫിന് കൈമാറിയത്.
ഇത്തരം മാതൃക പരമായ കാര്യങ്ങൾ ഇനിയും ചെയ്യണമെന്നും കുട്ടികൾ കാണിച്ച മാതൃകാ പരമായ ഈ പ്രവർത്തി അഭിനന്ദാർഹമാണന്നും സെക്രട്ടറി പറഞ്ഞു.