Kollam: പുനലൂരിലെ പ്രവാസി വ്യവസായി സുഗതന്‍ ആത്മഹത്യ ചെയ്ത കേസില്‍ മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ടു. സി.പി.ഐ ഇളമ്പല്‍ ലോക്കല്‍ കമ്മിറ്റി അംഗം ഇമേഷ്, എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് എം. എസ്. ഗിരീഷ്, ഇളമ്പല്‍ വില്ലേജ് വൈസ് പ്രസിഡന്റ് സതീഷ്, സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റംഗം അജികുമാര്‍, പാര്‍ട്ടി അംഗം ബിനീഷ് എന്നിവരെയാണ് കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടത്. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.
സംഭവം നടന്ന് 5 വര്‍ഷത്തിനുശേഷമാണ് വിധി പ്രസ്താവിച്ചത്. മസ്‌കത്തില്‍ ജോലി ചെയ്തിരുന്ന സുഗതന്‍ നാട്ടിലെത്തി വര്‍ക്ക് ഷോപ്പ് നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി Kollam വിളക്കുടി പഞ്ചായത്തിലെ ഇളമ്പലില്‍ സ്ഥലം വാടകയ്‌ക്കെടുത്ത് നിര്‍മാണം ആരംഭിച്ചു.
വയല്‍ നികത്തിയ സ്ഥലത്താണ് വര്‍ക്ക് ഷോപ്പ് സ്ഥിതി ചെയ്യുന്നതെന്ന ആരോപണവുമായി ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ രംഗത്ത് വന്നു. ഇവിടെ കൊടികുത്തി പ്രതിഷേധവും ആരംഭിച്ചു.
ഇതിനു പിന്നാലെ സുഗതന്‍ തൂങ്ങിമരിക്കുകയായിരുന്നു. 2018 February 23 നായിരുന്നു ഇത്. നിര്‍മാണത്തിലിരുന്ന വര്‍ക് ഷോപ്പിലായിരുന്നു ആത്മഹത്യ. സംഭവവുമായി ബന്ധപ്പെട്ട് എ.ഐ.വൈ.എഫ് കുന്നിക്കോട് മണ്ഡലം പ്രസിഡന്റ് എം.എസ് ഗിരീഷിനെയാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പോലീസ് ആദ്യം അറസ്റ്റ് ചെയ്തത്.