Thamarassery: പാസ് ഇല്ലാത്തതും, ബിൽ ഇല്ലാത്തതും, പെർമിറ്റ് നൽകിയതിനേക്കാൾ കൂടുതൽ ഭാരം കയറ്റിയതുമായ ടിപ്പർ ലോറികൾക്ക് പിഴ ചുമത്തി.
കോഴിക്കോട് ജില്ലയിൽ ഇതുവരെ 27 വാഹനങ്ങൾക്ക് പിഴ ചുമത്തി.
വിജിലൻസ് DYSP സുനിൽകുമാറിൻ്റെ നേതൃത്വത്തിൽ മോട്ടോർ വാഹന വകുപ്പും ,GST ഉദ്യോഗസ്ഥരും ചേർന്നാണ് പരിശോധന നടത്തുന്നത്. താമരശ്ശേരിയിൽ 7 വാഹനങ്ങൾക്ക് പിഴ ചുമത്തിയത്.
എന്നാൽ ബോഡി അളവ് അനുസരിച്ചാണ് ലോഡ് കയറ്റുന്നതെന്നും, ഇതിൻ്റെ ഭാരം അളക്കാനുള്ള സംവിധാനം ഒരുക്കേണ്ടത് ക്രഷറുടമകളാണെന്നും, അതിനുള്ള നടപടിയാണ് സ്വീകരിക്കേണ്ടതെന്നും ടിപ്പർ ഡ്രൈവർമാരും, ഉടമകളും പറഞ്ഞു.
പിടികൂടിയ ടിപ്പറുകൾ താമരശ്ശേരി പോലീസ് സ്റ്റേഷനു മുന്നിൽ ദേശീയ പാതയിൽ നിർത്തിയിട്ടതിനാൽ താമരശ്ശേരി ടൗണിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു, പിന്നീട് ടിപ്പറുകൾ മിനി ബൈപ്പാസിലേക്ക് മാറ്റി.