Thamarassery: ഇന്നലെ മാനിപുരത്തിന് സമീപം പൊയിലങ്ങാടിയിൽ വെച്ചുണ്ടായ വാഹന അപകടത്തിൽ പരുക്കേറ്റ് മരണപ്പെട്ട KMCT മെഡിക്കൽ കോളേജ് B Pham വിദ്യാർത്ഥിനിയും, Thamarassery ചുങ്കം കയ്യലിക്കുന്നുമ്മൽ മുജീബിൻ്റെ മകളുമായ ഫാത്തിമ മിൻസിയക്ക് നാട് കണ്ണീരോടെ വിട നൽകി.
സഹപാഠികളും, നാട്ടുകാരും, ബന്ധുക്കളും, സുഹൃത്തുക്കളുമടക്കം ആയിരങ്ങൾ അന്തിമോപചാരമർപ്പിച്ചു. വീട്ടുകാർക്കും, നാട്ടുകാർക്കും പൊന്നോമനയായ മുന്ന മോൾ പഠനത്തിലും മിടുക്കിയായിരുന്നു.വൈകീട്ട് 5.30 ഓടെ കെടവൂർ ജുമാ മസ്ജിദിൽ മയ്യത്ത് നിസ്കാരം നടന്നു.