Thamarassery, arts and sports talents were felicitated by alumni image

Thamarassery, കലാ കായിക പ്രതിഭകളെ പൂർവ്വ വിദ്യാർത്ഥികൾ ആദരിച്ചു

hop thamarassery poster

Thamarassery: പള്ളിപ്പുറം ചാലക്കര ജി എം യു പി സ്കൂളിൽ നിന്നും സബ് ജില്ലാ കലോത്സവത്തിലും ശാസ്ത്ര മേളയിലും കായിക മേളയിലും വലിയ നേട്ടങ്ങൾ നേടിയ കലാ കായിക പ്രതിഭകളെ പൂർവ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അനുമോദിച്ചു.

വിവിധ ഇനങ്ങളിൽ മികവ് തെളിയിച്ച നൂറിലധികം പ്രതിഭകളും വിജയ ശില്പി കളായ മുഴുവൻ അധ്യാപകരും ഉപഹാരങ്ങൾ ഏറ്റുവാങ്ങി .

സ്കൂൾ പ്രധാന അധ്യാപിക മിനി ടീച്ചർ പ്രൗഢമായ ചടങ്ങിൻ്റെ ഉൽഘാടനം നിർവഹിച്ചു.
പി ടി എ പ്രസിഡന്റ് ഇഖ്ബാൽ പൂക്കോട് അധ്യക്ഷനായ പരിപാടിയിൽ പൂർവ്വ വിദ്യാർഥി പ്രതിനിധി ഷാജൽ സി.എച്ച് സ്വാഗതവും സ്റ്റാഫ് പ്രതിനിധി നാസർ മാസ്റ്റർ നന്ദിയും പറഞ്ഞു . അലി തച്ചംപൊയിൽ, മുജീബ് ചാലക്കര, ഹബീബ് തമ്പി എന്നിവർ സംസാരിച്ചു.
സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മധുര വിതരണവും നടത്തി. ഷമീം വി.സി, റിയാസ് പി.സി, റിയാസ് പി, ഷഫീഖ് പൊയിൽ, ഷൈജൽ എൻ.പി, അൻവർ ഇ.കെ, ആഷിക്, ജസീൽ, ഷിബു ലാൽ, മുശാരിഫ്, ജംഷീർ മേത്തൽ തുടങ്ങിയവരും സ്കൂളിലെ അധ്യാപകരും എം പി ടി എ, എസ് എം സി അംഗങ്ങളും ചടങ്ങിന് നേതൃത്വം നൽകി.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test