Thamarassery:ചുങ്കത്ത് അഥിതി തൊഴിലാളികൾ തമ്മിൽ വാക്കു തർക്കം, യുവാവിന് കുത്തേറ്റു.ചുങ്കത്ത് ബാർബർ ഷോപ്പ് നടത്തുന്ന മുഹമ്മദ് റാഷിദിനും, ഇയാളുടെ നാട്ടുകാരനായ യു പി മുറാദാബാദ് സ്വദേശി ഫഹീമിനുമാണ് കുത്തേറ്റത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഘർഷം.
ജോലി ചെയ്ത വകയിൽ’ ഫഹീമിന് 9000 ത്തോളം രൂപ നൽകാനുണ്ട്, ഇത് ആവശ്യപ്പെട്ട് ബാർബർ ഷോപ്പിൽ എത്തിയപ്പോൾ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും, തുടർന്ന് മേശയിയിൽ ഉണ്ടായിരുന്ന കത്രിക കൊണ്ട് കുത്തുകയുമായിരുന്നെന്ന് മുഹമ്മദ് റാഷിദ് പറഞ്ഞു. വയറിനു നേരെ കുത്തിയപ്പോൾ കൈ കൊണ്ട് തടഞ്ഞത് കാരണം കൈയിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.
ചെറുത്ത് നിൽപ്പിനിടെ ഫഹീമിൻ്റെ ശരീരത്തിലും മുറിവേറ്റിട്ടുണ്ട്, എന്നാൽ ഇയാൾ ഇതുവരെ ആശുപത്രിയിൽ ചികിത്സ തേടിയിട്ടില്ല, ഇയാളെ പിടികൂടാൻ പോലീസ് തിരച്ചിൽ ആരംഭിച്ചു