Thamarassery: താമരശ്ശേരി ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ രാജീവ്‌ഗാന്ധി ഓഡിറ്റോറിയത്തിൽ നടന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എം അഷ്‌റഫ് മാസ്റ്റർ ഉത്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇൻ ചാർജ് സൗദാബീവി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം ടി അയ്യൂബ്ഖാൻ, മഞ്ജിത കെ, മുൻ പ്രസിഡണ്ട് ജെ ടി അബ്ദുറഹിമാൻ, ബ്ലോക്ക് മെമ്പർ എ കെ കൗസർ, മെമ്പർമാരായ Adv ജോസഫ് മാത്യു, യുവേഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പി എസ് മുഹമ്മദലി, സത്താർ പള്ളിപ്പുറം,ടി കെ അരവിന്ദാക്ഷൻ, പി പി അബ്ദുൽ ഗഫൂർ, താലൂക് ഹോസ്പിറ്റൽ സൂപ്രണ്ട് Dr അബ്ബാസ്, തുടങ്ങിയവർ സംസാരിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ അരവിന്ദൻ സ്വാഗതവും സെക്രട്ടറി ഇൻ ചാർജ് അശോകൻ നന്ദിയും പറഞ്ഞു…