Thamarassery: താമരശ്ശേരി ചുങ്കം ജംഗ്ഷനിൽ കൂട്ടിയിട്ട മാലിന്യ ചാക്ക് കെട്ടുകൾ രണ്ടാഴ്ച പിന്നിട്ടിട്ടും നീക്കം ചെയ്യാൻ തയ്യാറാവുന്നില്ലെന്ന് പരാതി.മഴ പെയ്തതോടെ ചീഞ്ഞ് അലിയാൻ തുടങ്ങിയിട്ടും അതികൃതർ തിരിഞ്ഞ നോക്കുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി, മാലിന്യ ചാക്കുകൾ നീക്കം ചെയ്യാത്തതിനെ കുറിച്ച് ശുചീകരണ തൊഴിലാളികളോട് സംസാരിച്ചപ്പോൾ പഞ്ചായത്ത് ഓഫീസിൽ വിളിച്ചു പറയൂ എന്ന മറുപടിയാണ് നാട്ടുകാർക്ക് ലഭിച്ചത്.
മഴക്കാലപൂർവ്വ ശുചീകരണ പ്രവൃത്തി ശക്തമായി മുന്നോട്ടു പോകുമ്പോഴാണ് ശേഖരിച്ച മാലിന്യം നീക്കം ചെയ്യാതെ റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നത്.