Thamarassery: ഹരിതകർമ്മ സേന അംഗങ്ങൾക്കുള്ള യൂണിഫോം വിതരണം താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ അരവിന്ദൻ നിർവഹിച്ചു.ചടങ്ങിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം ടി അയൂബ് ഖാൻ അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജിത കെ ,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ അനിൽ മാസ്റ്റർ, ഖദീജ സത്താർ, ഫസീല ഹബീബ് , റംല കാദർ, ഗ്രാമ പഞ്ചായത്ത് അസി. സെക്രട്ടറി അശോകൻ വി ആർ, ഹെൽത്ത് ഇൻസ്‌പെക്ടർ സമീർ വി, സനൂപ് വി ഇ ഓ, സത്താർ പള്ളിപ്പുറം എന്നിവർ സംബന്ധിച്ചു.