Thamarassery: താമരശ്ശേരി ഹയർ സെക്കന്‍ററി സ്കൂളിള്‍ വിദ്യാർത്ഥികൾ പരസ്പരം ഏറ്റുമുട്ടി. കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം. താമരശ്ശേരി വോക്കേഷണൽ ഹയർ സെക്കന്‍റി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് സ്കൂളിന് സമീപത്തെ വയലിലും, റോഡിലുമായി ഏറ്റുമുട്ടിയത്. സ്കൂളിൽ വെച്ചു നടന്ന ചെറിയ സംഘർഷത്തിന്‍റെ തുടർച്ചയായിട്ടായിരുന്നു റോഡിലെ സംഘർഷം.
സംഘർഷത്തിൽ രണ്ടു കുട്ടികൾക്ക് പരുക്കേറ്റതായി സമീപ വാസികൾ പറയുന്നു. ഇവരാണ് സംഘർഷത്തിന്‍റെ ദൃശ്യങ്ങൾ പകർത്തിയത്. കേട്ടാലറയ്ക്കുന്ന അസഭ്യ വാക്കുകൾ പറഞ്ഞാണ് വിദ്യാർത്ഥികൾ പരസ്യമായി തമ്മിലടിച്ചതെന്ന് നാട്ടുകാർ പറയുന്നു. ഒടുവിൽ നാട്ടുകാർ ഇടപെട്ടാണ് വിദ്യാർത്ഥികളെ പിടിച്ച് മാറ്റിയത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുക്കുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു.