Thamarassery: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ ( കെ സി ഇ യു – സി ഐ ടി യു) ഈ വർഷത്തെ Thamarassery ഏരിയാ തല മെമ്പർഷിപ്പ് ക്യാമ്പയിൻ പ്രവർത്തനം ആരംഭിച്ചു
Thamarassery സർവ്വീസ് സഹകരണ ബാങ്കിൽ നടന്ന മെമ്പർഷിപ്പ് വിതരണം കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് ഇ വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. താമരശ്ശേരി ഏരിയാ പ്രസിഡണ്ട് വന്ദീവ് രാജു കെ അദ്ധ്യക്ഷത വഹിച്ചു. സെക്രടറി കെ വിജയകുമാർ, ട്രഷറർ അജിത കെ വി, ലിജു വി, റിൽജ ടി കെ, മുഹമ്മദ് ഷബീർ പി, ദീപ ടി, ഹരീഷ് എസ്, എന്നിവർ സംസാരിച്ചു.