Thamarassery: രാജ്യത്തിന്റെ വീണ്ടെടുപ്പിന് എസ് ഡി പി ഐ സംസ്ഥാന പ്രസിഡണ്ട് മൂവാറ്റുപുഴ അഷ്റഫ് മൗലവി നയിക്കുന്ന ജന മുന്നേറ്റ യാത്രയുടെ സ്വാഗത സംഘം കമ്മിറ്റി ഓഫിസ് താമശ്ശേരി കാരാടിയിൽ ജില്ലാ പ്രസിഡൻറ് മുസ്തഫ കോമേരി ഉദ്ഘാടനം ചെയ്തു.
ജില്ല ജനറൽ സെക്രട്ടറി എൻ കെ റഷീദ് ഉമരി അധ്യക്ഷത വഹിച്ചു. ഷമീർ വെള്ളയിൽ (ജില്ല സെക്രട്ടറി), സലിം കാരാടി (ജില്ലാ കമ്മിറ്റി അംഗം), കുന്തളത്ത് റസാക്ക് (കൊടുവള്ളി മണ്ഡലം ട്രഷറർ), സിദ്ദീഖ് കാരാടി, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പി ടി അഹമ്മദ് (ജില്ലാ സെക്രട്ടറി) സ്വാഗതവും റസാഖ് ആരാമ്പ്രം ( മണ്ഡലം സെക്രട്ടറി) നന്ദിയും പറഞ്ഞു.