Thamarassery: ഓൺലൈൻ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ ഒമാക് കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുവത്സര – റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു.
താമരശ്ശേരിയിൽ വച്ച് നടന്ന ചടങ്ങ് Thamarassery ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ അരവിന്ദൻ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ട്രഷറർ മസ്ഊദ് മുഖ്യാതിഥിയായി
കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഫാസിൽ തിരുവമ്പാടി, ജനറൽ സെക്രട്ടറി ഹബീബി, ട്രഷറർ സത്താർ പുറായിൽ, വൈസ് പ്രസിഡണ്ട് ജയദേഷ് എ.കെ, മുൻ എക്സിക്യൂട്ടീവ് അംഗങ്ങളായ മജീദ് താമരശ്ശേരി, ഷമ്മാസ് കത്തറമ്മൽ, തുടങ്ങിയവർ സംസാരിച്ചു. പരിപാടിയിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും വിവിധ മത്സരങ്ങളിൽ വിജയികളായവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.