Thamarassery: തേറ്റാമ്പുറം ശ്രീ പള്ളിയറക്കാവ് ഉത്സവാഘോഷത്തിൻ്റെ ഭാഗമായി ജീവിത ശൈലി രോഗമില്ലാത്ത കുടുംബം എന്ന വിഷയത്തിൽ റിനു വിശ്വനാഥ് കക്കോടി ക്ലാസ്സെടുത്തു.
പരിപാടി കെ.കെ.ശാരദ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പളളിയറക്കാവ് മാതൃ സമിതി പ്രസിഡണ്ട് ഒ.പി.ശൈല അദ്ധ്യക്ഷം വഹിച്ചു. ആഘോഷ മാതൃ സമിതി ചെയർ പേഴ്സൺ ശ്യാമള ബാബു സ്വാഗതം പറഞ്ഞു. എ.ഗംഗാധരൻ, കെ.പി.സുധീഷ്, വി.കെ.ഷൈജു, പി ശ്രീ കുമാർ സംസാരിച്ചു. ക്ലാസ്സ് നയിച്ച റിനു വിശ്വനാഥിനെ പള്ളിയറക്കാവ് സംരക്ഷണ സമിതി പ്രസിഡണ്ട് എ.കെ.ശിവദാസൻ പൊന്നാടയണിച്ചു. വി.പി.ബിജു നന്ദി പ്രസംഗം നടത്തി.