Thamarassery: താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ യു.എസ്.ജി. (അൾട്രാ സോണോഗ്രാം) സ്കാനിങ് സംവിധാനം പുനരാരംഭിച്ചു.
സാങ്കേതികത്വത്തിന്റെയും പിന്നീട് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെയും പ്രതിബന്ധങ്ങൾ നീങ്ങി റേഡിയോളജിസ്റ്റ് തസ്തികയിൽ നിയമന നടപടി പൂർത്തിയായതോടെയാണ് സ്കാനിങ് വീണ്ടും തുടങ്ങിയത്.
ആശുപത്രി വികസനസമിതി നിയമിച്ച റേഡിയോളജിസ്റ്റ് ഒഴിവായതോടെ പകരം ആളെ കണ്ടെത്താനാവാതെ വന്നതോടെ താമരശ്ശേരി ഗവ.താലൂക്കാശുപത്രിയിൽ എട്ടുമാസം മുൻപായിരുന്നു സ്‌കാനിങ് സംവിധാനം നിലച്ചത്.
യോഗ്യതയുള്ള റേഡിയോളജിസ്റ്റുകളുടെയും നൽകാവുന്ന വേതനത്തിന്റെയും അപര്യാപ്‌തത പുനർനിയമനം നീളാനുള്ള കാരണമായി.