Thamarassery: ചുരം ഒന്നാം വളവിന് സമീപം പാലത്തിൽ നിന്നുമാണ് കാർ മറിഞ്ഞത്, കാറിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ചിപ്പിലിത്തോട് സ്വദേശിയായ ഇദ്ദേഹം കാര്യമായ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ചുരം സംരക്ഷണ സമിതി പ്രവർത്തകർ സ്ഥലത്തെത്തിയാണ് രക്ഷാ പ്രവർത്തനം നടത്തിയത്. വൈകിട്ട് 5.30 ഓടെയായിരുന്നു അപകടം. അതേ സമയം ചുരത്തിലും മലയോര മേഖലയിലും കനത്ത മഴ തുടരുകയാണ്.