Wayanad: ആന്ധ്രയില്‍ വെച്ച് പോലീസുകാരെ ആക്രമിച്ച് ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ട പ്രതിയെ ദിവസങ്ങള്‍ക്കുള്ളില്‍ സിക്കിം, ഗാങ്‌ടോക്കില്‍ വച്ച് വയനാട് പോലീസ് സാഹസികമായി പിടികൂടി. ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കല്‍ക്കട്ടയില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവരുന്ന വഴി രക്ഷപ്പെട്ട കോഴിക്കോട്, തൊട്ടില്‍പ്പാലം, കാവിലുംപാറ സ്വദേശിയായ ആലങ്ങാട്ടില്‍ സല്‍മാനുല്‍ ഫാരിസിനെ(26)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് കേരളത്തില്‍ വിവിധ ജില്ലകളിലും മറ്റു സംസ്ഥാനങ്ങളിലും നിരവധി കേസുകളും വാറണ്ടുകളും നിലവിലുണ്ട്.
വയനാട് ജില്ലാ പോലീസ് മേധാവി പദംസിംഗ് ഐ.പി.എസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് Wayanad അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് വിനോദ് പിള്ളയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് ഒട്ടുമിക്ക സംസ്ഥാനങ്ങളിലെല്ലാം പ്രതിക്കുവേണ്ടി ഊര്‍ജ്ജിതമായ അന്വേഷണം നടത്തിവരുകയായിരുന്നു. ഗാങ്‌ടോക്കില്‍ ഒളിവില്‍ താമസിച്ചു വരവെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്.