Omassery: ഓമശ്ശേരി പഞ്ചായത്തിലെ പന്ന്യൻകുഴി മലയിൽ അറവ് മാലിന്യ സംസ്കരണ യൂണിറ്റ് തുടങ്ങാനുള്ള നീക്കത്തിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ജനകീയ കൺവെൻഷൻ ചേർന്ന് കമ്മിറ്റിക്ക് രൂപം നൽകി.
കൺവെൻഷനിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. മഹറൂഫ് അധ്യക്ഷത വഹിച്ചു.
കെ.കെ.രാധാകൃഷ്ണൻ, എ.കെ അസീസ്, വിൻസൺ മാസ്റ്റർ,ഗ്രാമ പഞ്ചായത്ത് അംഗം ആനന്ദ കൃഷ്‌ണൻ, കെ. വി ഷാജി, ഒ.പി.ഷാജു, ഒ.പി.അബ്ദുറഹിമാൻ, കെ കെ.മുജീബ്, സത്താർ പുറായിൽ, പുഷ്പ്പൻ, സി.പി.ഉണ്ണിമോയി, ജുബൈർ പി പി, എന്നിവർ സംസാരിച്ചു.
ഗ്രാമ പഞ്ചായത്ത് മെമ്പർ ഡി. ഉഷാദേവി സത്യൻ സ്വാഗതവും, എ. പി.ഷൈജു നന്ദിയും പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.മഹറൂഫ് കൺവീനറായി 21 അംഗ കമ്മിറ്റി രൂപീകരിച്ചു.