Thamarassery, ഫയർസ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുന്നു

hop thamarassery poster

Thamarassery: മലയോര കേന്ദ്രത്തിൻ്റെ ആസ്ഥാനമായ താമരശ്ശേരിയിൽ ഒരു ഫയർസ്റ്റേഷൻ അടിയന്തിരമായി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുന്നു.

നിലവിൽ തീപിടുത്തമോ, ഉരുൾപൊട്ടലോ പ്രളയുമാ, അപകടമോ ഉണ്ടായാൽ 15 കിലോമീറ്ററിൽ അധികം ദൂരെയുള്ള മുക്കത്തു നിന്നോ, അല്ലെങ്കിൽ നരിക്കുനിയിൽ നിന്നോ വേണം അഗ്നി രക്ഷാ സേനയെത്താൻ, അതിനാൽ തന്നെ അര മണിക്കൂറിൽ അധികം സമയമെടുക്കും തീ പിടുത്തം, വെള്ളത്തിൽ മുങ്ങിപ്പോകൽ തുടങ്ങിയ അപകടങ്ങൾ ഉണ്ടാവുന്ന അവസരങ്ങളിൽ ആളുകളുടെ ജീവൻ നഷ്ടമാവുന്നതിനും, സ്വത്തുക്കൾ കത്തിച്ചാമ്പലാവുന്ന താനും ഇടയാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം താമരശ്ശേരിയിൽ തീ പിടുത്തമുണ്ടായ സംഭവത്തിൽ പുക ശ്രദ്ധയിൽപ്പെട്ട അവസരത്തിൽ തന്നെ മുക്കം ഫയർസ്റ്റേഷനിൽ വിവരം അറിയിച്ചിരുന്നു, എന്നാൽ എത്തിച്ചേരാൻ 40 മിനിറ്റോളമെടുത്തു, അതിനിടയിൽ കട പൂർണമായും കത്തിനശിച്ചു.

ദേശിയ പാത 766 കോഴിക്കോട് കൊല്ലങ്ങൽ റോഡിൽ കോഴിക്കോട് NGO ക്വാർട്ടേഴ്സ് നും -കൽപ്പറ്റ ക്കും ഇടയിലുള്ള 76 കിലോമീറ്ററിനിടക്ക് ഒരു ഫയർസ്റ്റേഷൻ പോലുമില്ല.

ചുരത്തിൽ അടിക്കടിയുണ്ടാവുന്ന അപകട സമയത്തും, ഉരുൾപൊട്ടൽ മേഖലയായ താമരശ്ശേരി കരിഞ്ചോല, പുതുപ്പാടി കണ്ണപ്പൻക്കുണ്ട് എന്നിവിടങ്ങളിൽ രക്ഷാ സംഘം എത്തേണ്ടതും മുക്കത്തുനിന്നുമാണ്.
വേനൽക്കാലത്ത് താമരശ്ശേരി മേഖലയിലെ തോട്ടങ്ങളിലെ അടിക്കാടുകളിലും, ചുരത്തോടു ചേർന്ന വനപ്രദേശങ്ങളിലും തീപിടുത്തം പതിവാണ്, ദൂരെ നിന്നും ഫയർഫോഴ്സ് എത്തുംമ്പോഴേക്കും ഏതാണ് പൂർണമായും കത്തിനശിച്ചിരിക്കും.

കഴിഞദിവസം താമരശ്ശേരിയിൽ കടകൾ പൂർണമായും തത്തിയമർന്നതിൻ്റെ പശ്ചാത്തലത്തിലാണ് ഫയർസ്റ്റേഷൻ ആവശ്യവുമായി നാട്ടുകാർ രംഗത്തിറങ്ങിയത്.

 

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test