Kozhikode: മീൻ പിടുത്തത്തിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. വടകര സ്വദേശി തെക്കത്തിന്റെവിട സലിം( 47) ആണ് ബോട്ടിൽ കുഴഞ്ഞു വീണു മരിച്ചത്. രാവിലെ ഒമ്പത് മണിയോടെയാണ് ബോട്ടിൽ മത്സ്യബന്ധനത്തിനായ് ഇദ്ദേഹം കടലിൽ പോയത്.
കുഴഞ്ഞു വീണതോടെ സഹപ്രവർത്തകർ അറിയിച്ചതിനെ തുടർന്ന് മറ്റൊരു ബോട്ടെത്തി. സലിമിനെ ഈ ബോട്ടിൽ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം വടകരയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി