The Great Pipe Hunt; One crore 75 lakh rupees was caught trying to smuggle it in the car image

വൻ കുഴൽപ്പണവേട്ട; കാറിൽ കടത്താൻ ശ്രമിച്ച ഒരു കോടി 75 ലക്ഷം രൂപ പിടികൂടി (Malappuram)

hop thamarassery poster

Malappuram: വൻ കുഴൽപ്പണവേട്ട. കാറിൽ കടത്താൻ ശ്രമിച്ച ഒരു കോടി 75 ലക്ഷം രൂപ പോലീസ് പിടികൂടി. സംഭവത്തിൽ ഒരു യുവാവ് അറസ്റ്റിൽ. കൊടിഞ്ഞി സ്വദേശി കൊടക്കാട്ടിൽ അഷ്‌റഫിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പണം കടത്താൻ ഉപയോഗിച്ച വാഹനവും പോലീസ് കണ്ടെടുത്തു. മലപ്പുറം തിരൂർ ചമ്രവട്ടം പാലത്തിന് സമീപം വാഹന പരിശോധനയ്‌ക്കിടെയാണ് പണം പിടികൂടിയത്. കാറിന്റെ ഹാൻഡ് ബ്രേക്കിന് സമീപം രഹസ്യ അറയുണ്ടാക്കി ഒളിപ്പിച്ച നിലയിലായിരുന്നു പണം. 500 രൂപയുടെ നോട്ടുകൾ കെട്ടുകളാക്കിയാണ് ഒളിപ്പിച്ചത്.

പ്രതിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. എവിടെ നിന്നാണ് പണം കൊണ്ടുവന്നത് എവിടേക്കാണ് കൊണ്ടുപോകുന്നത് എന്നടക്കമുള്ള കാര്യങ്ങൾ പോലീസ് വിശദമായി പരിശോധിക്കും. മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test