fbpx
The luxury bike was stolen by smashing the vehicle; Youth arrested (Vadakara)

വാഹനഷോറും തകര്‍ത്ത് ആഢംബര ബൈക്ക് മോഷണം; യുവാവ് അറസ്റ്റിൽ (Vadakara)

hop holiday 1st banner

Vadakara: നടക്കാവിലെ ബൈക്ക് ഷോറൂമില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായി യാത്ര, യാത്രക്കിടെ പെട്രോള്‍ പമ്പ് ജീവനക്കാരുമായി പൊരിഞ്ഞ അടി. ആളുകള്‍ ഓടിക്കൂടിയതോടെ ഓടിക്കൊണ്ടിരിക്കുന്ന ലോറിക്കടിയിലേക്ക് ചാടിക്കയറി. പിന്നാലെ പമ്പ് മാനേജറും ജീവനക്കാരും ലോറി ചേസ് ചെയ്ത് സിനിമാ സ്‌റ്റൈലില്‍ കള്ളനെ പിടിച്ച് പോലീസില്‍ എല്‍പ്പിക്കുന്നു. പറഞ്ഞുവന്നത് സിനിമാകഥയല്ല. ഇന്നലെ രാത്രി മൂരാട് മാധവം പെട്രോള്‍ പമ്പിനെ മുള്‍മുനയില്‍ നിര്‍ത്തിയ ഒരു കള്ളന്റെ കഥയാണ്.

മൂഴിക്കല്‍ പാറയില്‍ പറമ്പ് പെരുവട്ടൂര്‍ സ്വദേശി കിരണ്‍ ചന്ദാണ് കഥയിലെ കളള്ളന്‍. കോഴിക്കോട്‌ നടക്കാവ്‌ കെ ടിഎം ഷോറൂമില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായി ഇന്നലെ രാത്രി വടകര ഭാഗത്തേക്ക് വരിയായിരുന്ന കിരണ്‍ ചന്ദ് മൂരാടുള്ള മാധവം പെട്രോള്‍ പമ്പില്‍ കയറി ഫുള്‍ ടാങ്ക് എണ്ണയടിക്കാന്‍ ആവശ്യപ്പെട്ടു. എണ്ണയടിച്ചു കഴിഞ്ഞപ്പോള്‍ പൈസ താരതെ ഇയാള്‍ വണ്ടി സ്റ്റാര്‍ട്ടാക്കിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.

weddingvia 1st banner