Thamarassery: 222 കോടി രൂപ ചിലവഴിച്ച് നവീകരിച്ച കൊയിലാണ്ടി -താമരശ്ശേരി -എടവണ്ണ സംസ്ഥാന പാതയിൽ സുരക്ഷാ ഭിത്തിയില്ല. വാഹനങ്ങൾ പാടത്തേക്ക് മറിയുന്നത് പതിവാകുന്നു.
താമരശ്ശേരി മുക്കം സംസ്ഥാന പാതയിൽ Thamarassery വെഴുപ്പൂർ സ്കൂളിന് സമീപം ഇന്നലെ അർദ്ധരാത്രിയും പിക്കപ്പ് വാൻ പാടത്തേക്ക് മറിഞ്ഞു. വാഹനത്തിൻ്റെ മുൻ ഭാഗത്തെ ചില്ല് തകർത്താണ് വയനാട് സ്വദേശിയായ ഡ്രൈവർ പുറത്തിറങ്ങിയത്. സാരമായ പരുക്കേൽക്കാതെ ഡ്രൈവർ രക്ഷപ്പെട്ടു. താമരശ്ശേരി ഭാഗത്ത് നിന്നും മുക്കം ഭാഗത്തേക്ക് പോകുന്ന പിക്കപ്പാണ് അപകടത്തിൽപ്പെട്ടത്.
ഇതിനു മുമ്പും ഇതേ സ്ഥലത്ത് പിക്കപ്പ് വാനുകളും, കാറുകളും പാടത്തേക്ക് മറിഞ്ഞിട്ടുണ്ട്. ഏറ്റവും അവസാനം നടന്ന അപകടങ്ങൾ ജൂലായ് അഞ്ചിന് ഇതേ സ്ഥലത്ത് പിക്കപ്പ് മറിഞ്ഞതും, ജൂലായ് 8 ന് കാർ മറിഞ്ഞതുമാണ്.
റോഡിൻ്റെ അപകടാവസ്ഥ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ നാട്ടുകാർ നേരിട്ട് കണ്ട് കാര്യങ്ങൾ ധരിപ്പിക്കുകയും, പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.