Thamarassery താലൂക്ക് ഹോസ്പിറ്റലിലേക്കും സിവിൽ സ്റ്റേഷനിലേക്കും വരുന്നവർക്കും പോകുന്നവർക്കുമായി സിവിൽ ഷൻ്റെ മുൻവശത്തായുള്ള ബസ്സ് സ്റ്റോപ്പിൽ ചുട്ടുപൊള്ളുന്ന ചൂടിൽ നിന്നുള്ള രക്ഷക്കായി സി. മോയിൻകുട്ടി സ്മാരകേ റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ താൽക്കാലിക വെയിറ്റിങ്ങ് ഷെഡ് ഒരുക്കി.
നേരത്തെ ഇവിടെ ഉണ്ടായിരുന്നെ വെയിറ്റിങ്ങ് ഷെഡ് NH ഡ്രൈനേജ് നിർമ്മാണത്തിൻ്റെ ഭാഗമായി പൊളിച്ചു മാറ്റിയതാണ്.
ഡ്രൈനേജ് വർക്ക് ഇതുവരെ പൂർത്തീകരിക്കപ്പെട്ടിട്ടില്ലാത്തതിനാൽ വെയിറ്റിങ്ങ് ഷെഡും പുനർനിർമ്മിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് താൽക്കാലിക വെയിറ്റിങ്ങ് ഷെഡ് എന്ന ആശയവുമായി റോഡ് കമ്മറ്റി മുന്നോട്ട് വന്നത്. മാത്രവുമല്ല നിലവിൽ ഇവിടത്തെ അനധികൃത പാർക്കിങ്ങ് മൂലം ബസ്സുകൾ വലിയ അപകട സാധ്യത ഒരുക്കിക്കൊണ്ട് സി. മോയിൻ കുട്ടി സ്മാരക റോഡിൻ്റെ കവാടം അടച്ചു കൊണ്ടാണ് ആളെ ഇറക്കുന്നതും കയറ്റുന്നതും ‘ ഈ സാഹചര്യം ഒഴിവാക്കുന്നതിന് കൂടിയാണ് വെയിറ്റിങ്ങ് ഷെഡ് നിർമ്മാണം. സമിതി പ്രസിഡണ്ട് പി.എം. എംസ ഉദ്ഘാടനം ചെയ്തു. പിടി പ്രഭാകരൻ, എ.പി. ഹരിദാസൻ , ഒ .മജീദ്, പി.കെ. ശിവദാസൻ, ഈ സ , മാധവൻ.എം.എ,ആലി, രാമു.പി.തുടങ്ങിയവർ നേതൃത്വം നൽകി.