Adivaram: Thamarassery ചുരത്തിൽ പാറ അടർന്ന് റോഡിലേക്ക് വീണു ഈ സമയം റോഡിൽ വാഹനങ്ങൾ കടന്നു പോകാതിരുന്നത് കൊണ്ട് വൻ ദുരന്തം ഒഴിവായി.
ചുരത്തിന്റെ ഒമ്പതാം വളവിന് സമീപം ഇന്ന് വൈകിട്ടാണ് വലിയ പാറ മുകളിൽ നിന്നും ഉരുണ്ട് റോഡിലേക്ക് വീണത്. ചുരത്തിൽ നിലവിൽ ഗതാഗത തടസ്സങ്ങൾ ഇല്ല. ചുരം സംരക്ഷണ സമിതി പ്രവർത്തകരും പോലീസും ചേർന്ന് കല്ല് നീക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.