fbpx
The woman who tried to break the necklace on the bike was arrested image

ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ച യുവതി പിടിയിൽ (Alappuzha)

hop holiday 1st banner

Alappuzha: ബൈക്കിലെത്തി മധ്യവയസ്കന്‍റെ മാല പൊട്ടിക്കാൻ ശ്രമിച്ച യുവതി അടൂരിൽ പിടിയിൽ. ആലപ്പുഴ
കൃഷ്ണപുരം സ്വദേശി 27കാരി സരിതയാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി എട്ടരയോടെ അടൂർ 14 ആം മൈലിൽ കട നടത്തുന്ന 61 കാരൻ തങ്കപ്പന്‍റെ മാലയാണ് മോഷ്ടിക്കാൻ ശ്രമിച്ചത്. ബൈക്കിൽ ആൺസുഹൃത്ത് അൻവർ ഷായും സരിതയും ചേർന്ന്
തങ്കപ്പന്‍റെ അടുത്ത് എത്തുകയും മാല വലിച്ച് പൊട്ടിക്കുകയും ചെയ്തു.

തങ്കപ്പൻ ഇത് തടഞ്ഞതോടെ പ്രതികൾ ബൈക്കിൽ നിന്നിറങ്ങി
തങ്കപ്പനെ മർദിക്കാൻ തുടങ്ങി. ഇത് കണ്ട് നാട്ടുകാർ ഓടിക്കൂടിയതോടെ അൻവർഷാ ഓടിരക്ഷപ്പെട്ടു. സരിതയെ നാട്ടുകാർ തടഞ്ഞുവെക്കുകയും പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു.

weddingvia 1st banner