Bathery: നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. ഒരാൾക്ക് പരിക്ക് . മൂലങ്കാവ് കൊട്ടനോട് കാര രാജന്റെ മകൻ ഷാംജിത്ത് (19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മലവയൽ നീലമാങ്ങ കോളനിയിലെ സനൽജി (20) ക്ക് ഗുരുതര പരിക്കേറ്റു. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. മരണപ്പെട്ട ഷാംജിത്തിന്റെ മൃതദേഹം Bathery താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ദേശീയപാത 766 ൽ കല്ലൂർ ടൗണിനു സമീപം പതിനൊന്നരയോടെയാണ് അപകടം. ബത്തേരി ഭാഗത്തുനിന്ന് കല്ലൂരിലേക്ക് പോകുകയായിരുന്ന ഇരുചക്രവാഹനം നിയന്ത്രണം വിട്ട് മതിലിലിടിച്ചായിരുന്നു അപകടം.