Balussery: നന്മണ്ട, ആൾ താമസമില്ലാത്ത വീടിന്റെ പിറകു വശത്തെ ഷെഡിൽ നിന്ന് രണ്ട് പഴയ മോട്ടോർ, ഒരു കിണ്ടി, ഒരു വിളക്ക്, പഴയ കമ്പി, വയറിങ് സാധനങ്ങൾ എന്നിവ മോഷണം പോയി.
നാഷണൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്തെ ഊരാളികുന്നുമ്മൽ ജാനു അമ്മയുടെ വീടിന്റെ പിറകുവശത്തെ ഷെഡിൽനിന്നാണ് സാധനങ്ങൾ മോഷ്ടിക്കപ്പെട്ടത്. പുതിയ വീടിന്റെ വയറിങ് കഴിഞ്ഞ ബാക്കി സാധനങ്ങൾ ഇലക്‌ട്രിക് ഷോപ്പിൽ നൽകാൻ ഷെഡിൽ വെച്ചതായിരുന്നു.
വീടിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ജാനു അമ്മയും കുടുംബവും പന്നൂരിലെ വീട്ടിലാണ് താമസം. ഞായറാഴ്ച മകൾ ഗിരിജയും ജാനു അമ്മയും നന്മണ്ടയിലെ വീട്ടിൽ വന്നിരുന്നെങ്കിലും അന്ന് മോഷണം നടന്നതായി ശ്രദ്ധയിൽ പെട്ടിരുന്നില്ല. തിങ്കളാഴ്ച വീട്ടുകാർ എത്തിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയിൽ പെട്ടത്. Balussery പോലിസിൽ പരാതി നൽകി. ജനുവരി നാലിന് ഉവ്വാക്കുളത്തിനടുത്ത കപ്പള്ളി മീത്തൽ കുട്ടിച്ചാത്തൻ കാവിലും മോഷണം നടന്നിരുന്നു. നാലു വിളക്കുകളാണ് അവിടെ നിന്നു മോഷണം പോയത്.