Kondotty: കോഴിക്കോട് ജില്ലയില്‍ നിപ ബാധിച്ച് രണ്ട് പേര്‍ മരിച്ചതിനെ തുടര്‍ന്ന് വിദേശ യാത്രക്കാര്‍ ആശങ്കരാകേണ്ടതില്ലെന്ന് അധികൃതര്‍. നിപ മൂലം കേരളത്തിലെ നാലു Airport കളിലും ഇതുവരെ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല. ഗള്‍ഫിലേക്കും ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കുമുള്ള യാത്രക്കാരുടെ എണ്ണത്തിലും കുറവുമുണ്ടായിട്ടുമില്ല. വിമാനത്താവളങ്ങളില്‍ പ്രത്യേക പരിശോധനയടക്കം ഇപ്പോള്‍ ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടില്ല. ജാഗ്രതയുടെ ഭാഗമായി യാത്രക്കാര്‍ മാസ്‌ക് ധരിച്ചാണ് എത്തുന്നത്.
കോവിഡ്, ചിക്കന്‍പോക്‌സ് തുടങ്ങിയ രോഗങ്ങളെപ്പോലെ വായുവിലൂടെ പടര്‍ന്ന് പിടിക്കാനുള്ള സാധ്യത നിപക്ക് ഇല്ലാത്തതിനാല്‍ ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്ന് മലപ്പുറം ഡി.എം.ഒ ഡോ.ആര്‍ രേണുക പറഞ്ഞു. വായുവിലൂടെ സാമാന്യം ദൂരത്ത് നില്‍ക്കുന്നവരിലേക്ക് നിപ പകരില്ല. എന്നാല്‍ വൈറസ് ബാധിച്ച ആളുകള്‍ക്ക് രോഗ ലക്ഷണങ്ങള്‍ പ്രകടമായതിന് ശേഷം മറ്റുള്ളവരിലേക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകരും. വ്യാപന ശേഷി കുറവാണെങ്കിലും കോവിഡിനേക്കാള്‍ അപകടകാരയാണ് നിപ.