Thiruvambady, case of dead rat found in cumin soda; Soda manufacturing unit closed image

Thiruvambady, ജീരക സോഡയിൽ ചത്ത എലിയെ കണ്ടെത്തിയ സംഭവം; സോഡ നിർമാണ യൂണിറ്റ് അടപ്പിച്ചു

hop thamarassery poster

Thiruvambady: മുക്കം കടവ് പാലത്തിനു സമീപം കടയിൽ നിന്ന് വാങ്ങിയ ജീരക സോഡയിൽ ചത്ത എലിയെ കണ്ടെത്തിയ സംഭവത്തിൽ തിരുവമ്പാടിയിലെ മുഹമ്മദ് കുട്ടിയുടെ ഉടമസ്ഥതയിലുള്ള തയ്യിൽ സോഡാ നിർമാണ യൂണിറ്റ് ആരോഗ്യ വകുപ്പിന്റെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പൂട്ടി.

ഞായറാഴ്ച രാത്രിയാണ് മുക്കം മുത്തേരി സ്വദേശി വിനായകന് സോഡ കുടിച്ച് ദേഹാ സ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് സോഡക്കുപ്പി പരിശോധിച്ചപ്പോൾ എലി ചത്തു കിടക്കുന്നത് ശ്രദ്ധയിൽ പെട്ടു.

മാർക്കറ്റ് പള്ളിക്ക് സമീപമാണ് തയ്യിൽ സോഡ നിർമാണ യൂണിറ്റ് പ്രവർത്തിക്കുന്നത്. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ എം. സുനീർ, ഫുഡ് ഇൻസ്പെക്ടർ ഡോ. അനു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.ബി. ശ്രീജിത്ത്, പി.പി. മുഹമ്മദ് ഷമീർ, കെ. ഷാജു എന്നിവർ നേതൃത്വം നൽകി.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test