Thiruvambady : പനംപ്ലാവ് പാലം അപകടത്തിലായതുമൂലം ജനങ്ങൾ ആശങ്കയിൽ. തോട്ടുമുക്കം – പനംപ്ലാവ് റൂട്ടിൽ ഉള്ള കൈവരി ഇല്ലാത്ത പാലം അപകടാവസ്ഥയിലായിട്ട് വർഷങ്ങളായി.
മലപ്പുറം –കോഴിക്കോട് ജില്ലകളുടെ അതിർത്തിയിലാണ് ഈ പാലം. ചെറുപുഴയ്ക്കു കുറുകെ നിർമിച്ചിരിക്കുന്ന പാലം ഏറനാട് നിയോജക മണ്ഡലത്തിലെ ഊർങ്ങാട്ടിരി പഞ്ചായത്തിലാണ്.
33 വർഷം പഴക്കം ഉള്ള പാലത്തിനു 3 മീറ്റർ വീതി മാത്രമാണുള്ളത്. കൈവരി പോലും ഇല്ലാത്ത പാലത്തിലൂടെയുള്ള യാത്ര സാഹസികമാണ്.1990ൽ Tribel Devolopment Fund ഉപയോഗിച്ച് ഓവർഫ്ലോ ക്രോസ് വേ ആയി ആണ് പാലം നിർമിച്ചത്.