Thiruvananthapuram: മദ്യലഹരിയിൽ പോലീസ് വാഹനം കടത്തിക്കൊണ്ടുപോയ യുവാവ് പിടിയിൽ. തലസ്ഥാനത്തെ പാറശ്ശാല സ്റ്റേഷനിലെ പോലീസ് വാഹനമാണ് രാത്രി മദ്യപിച്ചെത്തിയ പരശുവയ്ക്കൽ സ്വദേശി ഗോകുൽ കടത്തി കൊണ്ടുപോയത്.
രാത്രി 11ന് പെട്രോളിങ്ങിനിടെ വാഹനം നിർത്തി പോലീസുകാർ പുറത്തിറങ്ങിയ സമയത്ത് പ്രതി വാഹനവുമായി സ്ഥലംവിടുകയായിരുന്നു. ശേഷം പോലീസ് ബൈക്കിൽ പിൻതുടരുന്നത് കണ്ട പ്രതി പോലീസ് ജീപ്പ് ആലമ്പാറയിലെ മതിലിൽ ഇടിച്ച് കയറ്റുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ കസ്റ്റഡിയിൽ എടുത്തതായി പോലീസ് പറഞ്ഞു.