Three people arrested with illegally cut sandal wood image

Thamarassery അനധികൃതമായി മുറിച്ച ചന്ദന തടിയുമായി മൂന്നു പേർ പിടിയിൽ

hop thamarassery poster

Thamarassery: കാക്കൂരിൽ അനധികൃതമായി മുറിച്ച ചന്ദന തടിയുമായി പിടികൂടിയ മൂന്നു പേർ റിമാന്റിലായി.

ബാലുശ്ശേരി കണ്ണാടി പൊയിൽ തിയ്യക്കണ്ടി താരിഖ് (43), നന്മണ്ട പൊക്കുന്നുമല മൊടോക്കണ്ടി വാസു (60), ചീക്കിലോട് പാത്തിക്കൽ അറുമുഖൻ (79) എന്നിവരാണ് ഇന്നലെ വൈകുന്നേരം ചന്ദനമരം മുറിച്ച് കടത്തുന്നതിനിടെ പിടികൂടിയത്. 46.800 കിലോ ചന്ദനമാണ് പിടിക്കൂടിയത്

കാക്കൂരിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്നും അഞ്ചു കുറ്റി ചന്ദന മരങ്ങളാണ് പ്രതികൾ മുറിച്ചത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസും, ഫോറസ്റ്റ് ഫ്ളയിംഗ് സ്കോഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ പിന്നീട് Thamarassery ഫോറസ്റ്റ് റയിഞ്ച് ഓഫീസർക്ക് കൈമാറുകയായിരുന്നു. താമരശ്ശേരി കോടതിയിൽ ഹാജറാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എം സി വിജയകുമാർ, കെ.കെ റോയ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സി ആനന്ദ് രാജ്, കെ എസ് നിധിൻ എന്നിവർ ചേർന്ന് പ്രതികളെ വിശദമായി ചോദ്യം ചെയ്തു.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test