Wayanad: പുൽപ്പള്ളി, സുരഭിക്കവലയിലെ വീടുകൾക്ക് സമീപം കടുവയെത്തി. ബുധനാഴ്ച രാവിലെ ആറ് മണിയോടെയാണ് കൊച്ചു വീട്ടിൽ ഷാജിയുടെ വീടിന് സമീപമാണ് കടുവയെ കണ്ടത്.
ഷാജി രാവിലെ വീടിന് പുറത്തിറങ്ങിയപ്പോൾ വീടിന് സമീപത്തെ വഴിയിലാണ് കടുവയെ കണ്ടത്. കടുവ വീടുകൾക്ക് സമീപത്തു കൂടി തോട്ടത്തിലേക്ക് ഓടി മറഞ്ഞു. വന പാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. നാട്ടുകാരുടെ ആവശ്യ പ്രകാരം പ്രദേശത്ത് നിരീക്ഷണത്തിന് ക്യാമറകൾ സ്ഥാപിക്കാമെന്ന് വനപാലകർ ഉറപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചക്കിടെ സുരഭിക്കവല, ഗ്രാമശ്രീ കവല, ആലത്തൂർ, താന്നിത്തെരുവ് പ്രദേശങ്ങളിൽ നിരവധിയാളുകളാണ് കടുവയെ കണ്ടത്.