Mukkam: കൊടിയത്തൂർ പഞ്ചായത്തിലെ വാലില്ലാപ്പുഴ – തൊട്ടുമുക്കം റോഡിലെ പുതിയനിടത്ത് സെപ്റ്റംബർ 19 ന് വൈകിട്ട് 7 മണിയോടെ ജെ.സി.ബിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പെട്ടതും, ഇൻഷുറൻസ് ഇല്ലാത്തതും ആയ മുക്കം പോലീസിന്റെ കസ്റ്റഡിയിൽ ഉള്ള JCB പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്നും കടത്തിക്കൊണ്ടു പോയ കേസിൽ ആറു പേര് അറസ്റ്റിലായി.
കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നര മണിയോടെ മോഷ്ടിച്ച് കൊണ്ടുപോവുകയും പകരം ഇൻഷുറൻസ് ഉള്ള മറ്റൊരു വാഹനം കോമ്പൗണ്ടിൽ വെച്ച് രക്ഷപ്പെടുകയുമായിരുന്നു. ജെ.സി.ബി ഉടമയുടെ മകൻ ഉൾപ്പെടെ ആറു പേരെയാണ് മുക്കം പോലീസ് ഇന്ന് അറസ്റ്റ് ചെയ്തത്.