Koyilandy: കൊയിലാണ്ടി ടൗണില്‍ എം.ഡി.എം.എയും ബ്രൗണ്‍ഷുഗറുമായി രണ്ട് പേർ പിടിയിലായി ശ്രീകണ്ഠാപുരം സ്വദേശിയും ഒഡീഷ സ്വദേശിയും. ഒരു ഗ്രാം എം.ഡി.എം.എയും ഒമ്പത് ഗ്രാം ബ്രൗണ്‍ഷുഗറുമാണ് ഇവരില്‍ നിന്ന് പിടികൂടിയത്. ഇന്ന് രാവിലെ Koyilandy ജി.വി.എച്ച്.എസ്.എസിന് സമീപത്തുവെച്ച് വാഹന പരിശോധനയ്ക്കിടെയാണ് പ്രതികള്‍ പിടിയിലായത്.
ശ്രീകണ്ഠാപുരം സ്വദേശി സിറാജുദ്ദീന്‍, ഒഡീഷ ബാലേഷര്‍ ദാസിപ്പൂര്‍ സ്വദേശി റഹീഷ് മുഹമ്മദ് തുടങ്ങിയവരാണ് അറസ്റ്റിലായത്. ഇവരുടെ കൂടെയുണ്ടായിരുന്ന സവാദ് ഓടിരക്ഷപ്പെട്ടു. ഇവര്‍ സഞ്ചരിച്ചKL 21 R 245 എന്ന ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എസ്.ഐ.അനീഷ് വടക്കേടത്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മനോജ്, സിവില്‍ പൊലീസ് ഓഫീസര്‍ ജലീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റു ചെയ്തത്.