Thamarassery: താമരശ്ശേരി - മുക്കം റോഡിൽ മൃഗാശുപത്രിക്ക് സമീപം നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിച്ച് രണ്ടുപേർക്ക് സാരമായി പരുക്കേറ്റു.
കൂരാച്ചുണ്ട് സ്വദേശി സണ്ണി (60), ഭാര്യ ഷാലി (50) എന്നിവർക്കാണ് പരുക്കേറ്റത്.
മുക്കം ഭാഗത്തു നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ആൾട്ടോ കാറാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകീട്ട്
4 മണിയോടെയായിരുന്നു അപകടം