Balussery: കക്കൂസ് മാലിന്യം പൊതുവിടത്തിൽ തള്ളിയതിന് രണ്ടു യുവാക്കൾ പോലീസ് പിടിയിൽ. നടക്കാവ് സ്വദേശികളായ വിഷ്ണു, ശരത്ത് എന്നിവരെയാണ് ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പത്ത് മണിയോടെയായിരുന്നു സംഭവം.
ടാങ്കർ ലോറിയിൽ കൊണ്ടുവന്ന കക്കൂസ് മാലിന്യം Balussery മുക്കിലെ ജലാശയത്തിൽ ഒഴുക്കിവിടുകയായിരുന്നു ഇരുവരും. വിവരം ലഭിച്ച് പോലീസ് എത്തുമെന്നറിഞ്ഞതോടെ സംഘം ഇവിടെ നിന്നും രക്ഷപ്പെട്ടു. എന്നാൽ പറമ്പിൻമുകളിൽ വെച്ച് അമിത വേഗതയിലെത്തിയ വാഹനം നിർത്താൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും നിർത്താതെ ഓടിച്ച് പോവുകയായിരുന്നു. പിന്തുടർന്നെത്തിയ പോലീസ് ഉള്ള്യേരിയിൽ വെച്ച് വാഹനം പിടികൂടി.
ബാലുശ്ശേരി എസ്.ഐ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തു