Thamarassery: 4.655 ഗ്രാം എം.ഡി.എം.എ സഹിതം രണ്ട് യുവാക്കളെ Thamarassery എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രജിത്തും സംഘവും പിടികൂടി.
ചാത്തമംഗലം ഈസ്റ്റ് മലയമ്മ സ്വദേശികളായ നിരോട്ടിപ്പാറ വീട്ടിൽ മുഹമ്മദ് റഫ്സൽ (24), പൂലോട്ടു വീട്ടിൽ ജിൽഷാദ് (30) എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് കമ്മിഷണർ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രി 11.30-ന് കട്ടിപ്പാറ പഞ്ചായത്തിലെ അമ്പായത്തോട് ദേശീയ പാതയിൽ വെച്ചാണ് ഇവരെ പിടികൂടിയത്.
ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. എക്സൈസ് കമ്മിഷണർ സ്ക്വാഡ് അംഗങ്ങളായ സിവിൽ എക്സൈസ് ഓഫീസർമാരായ അർജുൻ, വൈശാഖ്, അജിത്, എക്സൈസ് ഇൻസ്പെക്ടർ ഷിജുമോൻ, താമരശ്ശേരി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റിവ് ഓഫീസർമാരായ രഞ്ജിത്ത്, ആർ.കെ. ദിനേശ്, എക്സൈസ് ഡ്രൈവർ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.